പട്ടിക്കാട്: പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍-ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക് മന്ത്രി കെ. രാജന് പട്ടയം വിതരണം ചെയ്തു. തൃശൂർ താലൂക്കിലെ പാണഞ്ചേരി വില്ലേജില്‍ രാജീവ് ദശലക്ഷം നഗറിലെ 42 പേര്‍ക്കും ഇരുമ്പുപാലം നിവാസികളായ 21 പേര്‍ക്കും അതിദരിദ്രര്‍ക്കുള്ള നാല് പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് ഒരു കുടുംബ യോഗത്തില്‍ നൽകിയ ഉറപ്പാണ് ഇപ്പോൾ യാഥാർഥ്യമായത്. രാജീവ് ദശലക്ഷം നഗറിലെ മുഴുവന്‍ അര്‍ഹതപ്പെട്ടവരും ഭൂമിയുടെ അവകാശികളായി മാറി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിൽ ഒല്ലൂർ നിയോജക മണ്ഡലത്തില്‍ മാത്രം വനഭൂമി പട്ടയമായി വിതരണം ചെയ്തത് മൂവായിരത്തോളം പട്ടയങ്ങളാണ്. ഈ പട്ടയ മേളയില്‍ വിതരണം ചെയ്യാന്‍ 256 വനഭൂമി പട്ടയങ്ങള്‍ ഇപ്പോള്‍ തയാറാണ്. അതിനായി കലക്ടര്‍ അടക്കം നേതൃത്വപരമായ പങ്കുവഹിക്കുന്നതില്‍ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ചുവന്നമണ്ണ്, കുതിരാന്‍-ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ അര്ജുന് പാണ്ഡ്യന് സ്വാഗതവും തൃശൂർ തഹസില്‍ദാര്‍ ടി. ജയശ്രീ നന്ദിയും പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ കെ.വി. അനിത, സുബൈദ അബൂബക്കര്‍, ഇ.ടി. ജലജന്‍, സബ് കലക്ടര്‍ അഖില്‍ വി. മേനോന്, എ.ഡി.എം ടി. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.