ഓട്ടോറിക്ഷയിലും ബൈക്കുകളിലും നിയമവിരുദ്ധ ഹോണുകൾ

തൃശൂർ: റോഡുകളിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ വലിയൊരു പങ്ക് ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്നവയാണെന്നും വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന നിയമവിരുദ്ധ ഹോണുകളാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതെന്നും പൊലീസ്.

നഗരത്തിലെ ഓട്ടോകളിൽ ഘടിപ്പിച്ചിരിക്കുന്ന നിയമവിരുദ്ധമായ പലതരം ഹോണുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പല ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലും ഒന്നിലധികം ഹോണുകൾ ഘടിപ്പിക്കുകയും, ഇത് വളരെ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച് നഗരത്തിലൂടെ സഞ്ചരിക്കുന്നുമുണ്ട്.

കൂടുതൽ ഹോണുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവിധത്തിലുള്ള എയർഹോണുകളും മൾട്ടി ടോൺ മ്യൂസിക്കൽ ഹോണുകളും വായുമർദം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോണുകളും വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിയമലംഘനത്തിന് ഉടമകൾ അല്ലെങ്കിൽ ഡ്രൈവർമാരിൽനിന്നും 5000 രൂപവരെ പിഴ ഈടാക്കാം. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അനധികൃത ഹോണുകൾ അഴിച്ചുമാറ്റാനും നിയമപ്രകാരം അനുവദനീയമായ ഹോണുകൾ മാത്രം അത്യാവശ്യഘട്ടത്തിൽ പ്രവർത്തിപ്പിക്കാനും എല്ലാ ഇരുചക്ര, മുച്ചക്ര വാഹന ഉടമകളോടും പൊലീസ് ആവശ്യപ്പെട്ടു. 

Tags:    
News Summary - Illegal horns on autorickshaws and bikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.