മതിലകം സിറിയൻ ചർച്ചിന് മുമ്പിലൊരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീ
മതിലകം: മതിലകം സെന്റ് ജോസഫ് സിറിയൻ ദേവാലയത്തിെൻറ മുമ്പിൽ ക്രിസ്മസിനോടനുബന്ധിച്ച് 50 അടിയിലേറെ ഉയരമുള്ള ക്രിസ്മസ് ട്രീ സ്ഥാപിച്ചു. ഇടവകയിലെ 302 കുടുംബങ്ങളെ പ്രതിനിധീകരിച്ച് അത്ര തന്നെ ക്രിസ്മസ് ബോളുകൾ നാട്ടി. സെൻറ് ജോസഫ് ഗാർഡനിൽ ഒരുക്കിയിരിക്കുന്ന ക്രിസ്മസ് ലാൻഡിെൻറ ആകർഷണം 20 അടിയിലേറെ ഉയരമുള്ള മാലാഖമാരാൽ ഒരുക്കിയ ഹാങ്ങിങ് ക്രിബ് ആണ്.
ക്രിസ്മസ് ലാൻഡ് മിറാക്കിൾ 2021 ഡിസംബർ 24, 25, 26 തീയതികളിൽ പൊതുജനത്തിന് തുറന്നു കൊടുക്കും. ക്രിസ്മസ് എയ്ഞ്ചൽസ് ആണ് ക്രിസ്മസ് ക്രിബ് താങ്ങി നിർത്തിയിരിക്കുന്നത്.
വെള്ളച്ചാട്ടവും പുഴകളും തോടുകളും ഒക്കെയുണ്ട്. മതിലകം സെൻറ് ജോസഫ് സിറിയൻ പള്ളി വികാരി ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, കൈക്കാരന്മാരായ സി.ടി. ഡേവിഡ്, റാഫേൽ മഞ്ഞളി, കെ.സി.വൈ.എം പ്രസിഡൻറ് സാജു ജോസ് പടമാടൻ, സെക്രട്ടറി എഡ്വിൻ ആൻറണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.