ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കാണിക്കയായി മയിൽപ്പീലി വർണമുള്ള വയലിൻ, പ്രിയൻ
Posted On
date_range Updated On
date_range ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കാണിക്കയായി മയിൽപ്പീലി പോലൊരു വയലിൻ
ഗുരുവായൂർ: ക്ഷേത്രത്തിലേക്ക് കാണിക്കയായി മയിൽപ്പീലി വർണമുള്ള വയലിൻ. വയലിൻ വാദകനായ തൃശൂർ കോളങ്ങാട്ടുകര സ്വദേശി പ്രിയനാണ് താൻ സ്വന്തമായി നിർമിച്ച ഇലക്ട്രിക് വയലിൻ സമർപ്പിച്ചത്.
പത്ത് വർഷത്തോളമായി പ്രിയൻ ചെമ്പൈ സംഗീതോത്സവത്തിൽ വയലിൻ വായിക്കുന്നുണ്ട്. കിള്ളിക്കുറിശിമംഗലം രമേഷിെൻറ കീഴിലാണ് വയലിൻ അഭ്യസിച്ചത്.
മരത്തിൽ ചിത്രപ്പണികൾ ചെയ്യുന്നതിലും വിദഗ്ധനാണ്.
രണ്ട് വർഷം കൊണ്ടാണ് മയിൽപീലിയുടെ വർണത്തിലുള്ള വയലിൻ നിർമിച്ചതെന്ന് പ്രിയൻ പറഞ്ഞു. തേക്കിലാണ് വയലിൻ പണി തീർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.