ഗുരുവായൂരിൽ അക്​ബർ, തറപറ്റി ലീഗ്​; ബി​.ജെ.പി തുണച്ചതാരെ?

ചാവക്കാട്: ഗുരുവായൂരിൽ തുടരെ നാലാമതും വിജയിക്കാനായത് സി.പി.എമ്മിനെ സംബന്ധിച്ച്​ ചരിത്ര നേട്ടമാണ്. ഹാട്രിക്​ ജയം തികച്ച കെ.വി. അബ്​ദുൽ ഖാദറിനെ മാറ്റി എൻ.കെ. അക്ബറിനെ സ്ഥാനാർഥിയാക്കിയപ്പോൾ പാർട്ടിയിലെ ഉന്നതർ പോലും ശങ്കിച്ചതാണ് ഇനിയൊരു വിജയത്തുടർച്ച. എന്നാൽ, എല്ലാം അസ്​ഥാനത്താക്കി ലീഗിലെ കെ.എൻ.എ ഖാദറിനെ 18268 വോട്ടിന്​ തറപറ്റിച്ച്​ അക്ബർ വെന്നിക്കൊടി പാറിച്ചു.

അതേസമയം, നാമനിർദേശ പത്രികയിലെ പിഴവ്​ മൂലം സ്​ഥാനാർഥിയെ നഷ്​ടമായ ബി.ജെ.പി ആരെ തുണച്ചുവെന്ന കാര്യം വരുംദിവസങ്ങളിൽ രാഷ്​ട്രീയ ചർച്ചയായി മാറും. സ്ഥാനാർഥിയായ മ​ഹി​ള മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡന്‍റ്​ അ​ഡ്വ. നി​വേ​ദി​ത​യു​ടെ നാമനിർദേശക പത്രിക വരണാധികാരി തള്ളിയിരുന്നു. തുടർന്ന്​ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജി.പി) സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാനായിരുന്നു ബി.ജെ.പി തീരുമാനം.

എന്നാൽ, 2016ൽ നിവേദിത മത്സരിച്ചപ്പോൾ ​25,490 വോ​ട്ട്​ ലഭിച്ച സ്​ഥാനത്ത്​ ഇത്തവണ ദിലീപ്​നായർക്ക്​ 6294 വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. ബാക്കി 20,000ത്തോളം വോട്ട്​ എവിടെ പോയി എന്ന ചോദ്യത്തിന്​ മുന്നണികൾ ഉത്തരം പറയേണ്ടി വരും.


യു.ഡി.എഫിന്‍റെ കോട്ടകൊത്തളങ്ങളിൽ കയറിയുള്ള അബ്​ദുൽ ഖാദറിന്‍റെ വോട്ടുപിടുത്തം അക്ബറിന്​ സാധ്യമാകുമോ എന്ന ശങ്കയിലായിരുന്നു ഇടതുപ്രവർത്തകർ. എന്നാൽ, പുതിയ വോട്ടർമാരും നിഷ്പക്ഷ വോട്ടർമാരും അക്ബറിനൊപ്പം നിലുയറപ്പിച്ചത്​ വിജയത്തിൽ പ്രധാന ഘടകമായി. നേരത്തെ അഞ്ച് വർഷം ചാവക്കാട് നഗരസഭാ അധ്യക്ഷനെന്ന നിലയിൽ അക്ബർ നല്ല ഭരണമാണ് കാഴ്ച്ചവെച്ചത്. അതും തെരഞ്ഞെടുപ്പിൽ നേട്ടമായി. നാടിനെ അറിയുന്ന, നാട്ടുകാർ അറിയുന്ന സ്ഥാനാർഥി എന്ന മുദ്രാവാക്യവുമായാണ്​ അക്ബർ പക്ഷം പ്രചാരണം നടത്തിയത്​. അബ്​ദുൽ ഖാദറിനെ പോലെ ഏത് പാതിരാക്കും സമീപിക്കാൻ കഴിയുന്നയാളാണ് അക്ബറും എന്ന പ്രചാരണം എൽ.ഡി.എഫിനെ തുണച്ചിട്ടുണ്ട്​.

ലീഗിനെ സംബന്ധിച്ച്​ കനത്ത തിരിച്ചടിയാണ്​ ഗുരുവായൂരിലെ പരാജയം. ആളും തരവും നോക്കി വോട്ടുചെയ്യുന്നവർക്ക് മറിച്ചൊന്നും ചിന്തിക്കാതെ ചൂണ്ടിക്കാട്ടാൻ കഴിയുന്ന സ്​ഥാാനാർഥിയായാണ് കെ.എൻ.എ ഖാദറിനെ ലീഗ് നേതൃത്വം ഗുരുവായൂരിലേക്കയച്ചത്. എന്നാൽ, ലീഗ് ജില്ല- മണ്ഡലം നേതൃത്വം അർഹിക്കുന്ന പരിഗണന കൽപ്പിച്ചില്ലെന്ന് വേണം കരുതാൻ. ഗുരുവായൂരിലെ മതേതര വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഖാദർ നടത്തിയ പ്രവർത്തനങ്ങളും പ്രസംഗങ്ങളുമൊന്നും ഏശിയില്ലെന്നുമാത്രമല്ല, തിരിച്ചടിക്കുകയും ചെയ്​തുവെന്നാണ്​ ഫലം സൂചിപ്പിക്കുന്നത്​.

മികച്ച ജനപ്രതിനിധിയെന്ന നിലയിലും മതേതര കാഴ്ചപ്പാടുള്ളയാൾ എന്ന നിലയിലും ഖാദറിനു മുന്നിൽ എതിരാളികളില്ല. എന്നിട്ടും തോറ്റെങ്കിൽ അതിൻറെ പ്രധാന കാരണം ലീഗ് നേതൃത്വത്തിൻറെ പിടിപ്പ് കേടായാണ് വിലയിരുത്തുന്നത്. ലീഗിന് വേരോട്ടമുള്ള പുന്നയൂർ, കടപ്പുറം, പുന്നയൂർക്കുളം മേഖലയിൽ മാത്രമായിരുന്നു അടിത്തട്ടിൽ പ്രവർത്തനം നടന്നത്. മറ്റു ഭാഗങ്ങളിൽ കാര്യമായ പ്രവർത്തനം ഉണ്ടായില്ലെന്ന് പാർട്ടി പ്രവർത്തകർതന്നെ സമ്മതിക്കുന്നു. കോൺഗ്രസ് ഇത്തവണ കൈമെയ്​ മറന്നാണ്​ കളത്തിലിറങ്ങിയത്.


എന്നാൽ, പൗരത്വ പ്രശ്നം നേരിടാൻ ഫോറം പൂരിപ്പിച്ചു നൽകാൻ മുസ്​ലിംലീഗ് ഹെൽപ്പ് ഡസ്ക് ആരംഭിക്കുമെന്ന് പണ്ടെങ്ങോ കളിയായി പറഞ്ഞ ഖാദറി​െൻറ പ്രസംഗം പൊടി തട്ടിയെടുത്ത് എൽ.ഡി.എഫ്​ നടത്തിയ പ്രചാരണവും കുറേ വോട്ടർമാരെ സ്വാധീനിച്ചു​. ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിലെ പരാമർശം മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിച്ചുവെന്നുവേണം കരുതാൻ.

അതിനിടെ, ഖാദർ ജയിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയും ലീഗിന്​ പൊല്ലാപ്പായി. പ്രസ്താവന സുരേഷ് ഗോപി വ്യക്തിപരമായി നടത്തിയതാണെന്നും ബി.ജെ.പി തന്നെ പിന്തുണച്ചിട്ടില്ലെന്നും കെ.എന്‍.എ ഖാദര്‍ തന്നെ മാധ്യമങ്ങളോട്​ പറഞ്ഞു. ഗുരുവായൂരില്‍ വോട്ടിനു വേണ്ടി ബി.ജെ.പി നേതാക്കളെ പലവട്ടം കണ്ടത് സി.പി.എം നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു.


എന്നാൽ, ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ഇടത് മുന്നണി ശക്തമാക്കി. ഖാദറിന്‍റെ പൗരത്വ പ്രസംഗം . ഇതൊക്കെ അജണ്ടയാക്കിയാണ് കുടുംബ സംഗമങ്ങളിൽ എൽ.ഡി.എഫ് പ്രചാരണം കത്തിക്കയറിയത്. അതൊക്കെയും വോട്ടർമാർ കാര്യമാക്കിയെന്നാണ്​ ഫലം തെളിയിക്കുന്നത്​. 

Tags:    
News Summary - Akbar in Guruvayur, lost kna khadar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.