ചിങ്ങം ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ ദീപസ്തംഭത്തിന് സമീപം നിന്നുള്ള ദർശനത്തിന് വരിനിൽക്കുന്ന ഭക്തർ. കോവിഡ്
നിയന്ത്രണങ്ങളോടെ മണ്ഡപത്തിൽ കല്യാണങ്ങളും നടക്കുന്നത് കാണാം
Posted On
date_range Updated On
date_range ഗുരുവായൂരിൽ വിവാഹതിരക്കേറുന്നു
ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ കല്യാണത്തിരക്കേറുന്നു. അഷ്ടമിരോഹിണി ദിനമായ ഈമാസം 10ന് 57 കല്യാണങ്ങള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. 13ന് 53 എണ്ണം ആയിട്ടുണ്ട്. നാല്, അഞ്ച് തീയതികളില്‍ കല്യാണങ്ങളുടെ എണ്ണം 50 കടന്നു. വിവാഹങ്ങളുടെ എണ്ണം 60 വരെയാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഈ വർധന. അഷ്ടമിരോഹിണി ദിവസം മുതൽ ക്ഷേത്രത്തിൽ ദര്‍ശനം ആരംഭിക്കും. സത്രം ഗേറ്റിലെ വാഹനപൂജയും സജീവമായി. തിങ്കളാഴ്ച 16, ചൊവ്വാഴ്ച 19 എന്നിങ്ങനെയാണ് വാഹനങ്ങള്‍ പൂജക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.