എരുമപ്പെട്ടി: ഗവ.എൽ.പി സ്കൂൾ വിദ്യാർഥികളിൽ ഭക്ഷ്യവി കാരണം കണ്ടെത്താൻ പരിശോധനക്കെടുത്ത കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെയും ഇ കോളി ബാക്ടീരിയയുടെയും വൻ തോതിലുള്ള സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്കൂൾ പ്രവേശനോത്സവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് സ്കൂളിലെ 150ഓളം വിദ്യാർഥികളിൽ പനി, ഛർദ്ദി, വയറിളക്കം എന്നീ അസുഖങ്ങൾ കണ്ട് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. തുടർന്ന് ആരോഗ്യ വകുപ്പിൽ നിന്ന് വിദഗ്ധ സംഘമെത്തി വെള്ളത്തിന്റെ സാമ്പിൾ തൃശൂരിലെ വാട്ടർ അതോറിറ്റി ലാബിൽ പരിശേധനക്കയച്ചു.
15 ദിവസത്തെ വിശദമായ പരിശോധനയിലാണ് കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രതിവിധിയായി കിണറിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിയ ശേഷം വെള്ളം ടാങ്കിലേക്ക് അടിച്ച് അതിൽ ആയിരം ലിറ്ററിന് ഒരു ക്ലോറിൻ ടാബ്ലറ്റ് എന്ന കണക്കിൽ ജലം ശുചീകരിച്ച ശേഷം തിളപ്പിച്ച് മാത്രം ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. കുട്ടികൾക്കുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് സ്കൂളിൽ ഇതുവരെയും ഭക്ഷണം പാചകം ചെയ്ത് നൽകുകയോ കുടിവെള്ളം കുട്ടികൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.