അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ന്ന കാ​ഞ്ഞി​ര​ക്കോ​ട് പാ​ലാ ബ​സ് സ്റ്റോ​പ്പും ഓ​ട്ടോ​റി​ക്ഷ​യും

ഓട്ടോറിക്ഷയും ബസ് കാത്തിരിപ്പ് കേന്ദ്രവും ഇടിച്ച് തകർത്തു

എ​രു​മ​പ്പെ​ട്ടി: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും വൈ​ദ്യു​തി സ്റ്റേ ​ക​മ്പി​യും അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ത്തു. വ​ട​ക്കാ​ഞ്ചേ​രി-​കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ കാ​ഞ്ഞി​ര​ക്കോ​ട് പാ​ലാ ബ​സ് സ്റ്റോ​പ്പും സ​മീ​പ​ത്തെ നെ​ടു​ന്തേ​ട​ത്ത് സു​കു​മാ​ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചു​ത​ക​ർ​ത്ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. സ​മീ​പ​ത്തെ വൈ​ദ്യൂ​തി തൂ​ണി​ന്റെ സ്റ്റേ ​ക​മ്പി പൊ​ട്ടു​ക​യും വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഓ​ട്ടോ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ടി​ന്റെ മ​തി​ലി​നും വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഓ​ട്ടോ ഉ​ട​മ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

Tags:    
News Summary - The autorickshaw and the bus stand were smashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.