തൃശൂര്‍: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ആകെ 2916 മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 3157 അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായും എക്സൈസ് വകുപ്പ് അറിയിച്ചു. ജില്ലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് എക്സൈസ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 2024ല്‍ എക്സൈസ് വകുപ്പ് ജില്ലയില്‍ ലഹരിക്കെതിരെ 13078 റെയ്ഡുകളാണ് നടത്തിയത്.
507 മയക്കുമരുന്ന് കേസുകളിലായി 481 പേരെ അറസ്റ്റു ചെയ്തു. സിറ്റി പൊലീസ് പരിധിയില്‍ കഴിഞ്ഞ വര്‍ഷം 1388 മയക്കുമരുന്ന് കേസുകളിലായി 1573 പേരെ അറസ്റ്റ് ചെയ്തു. റൂറല്‍ പൊലീസ് പരിധിയില്‍ ഇത് യാഥാക്രമം 1021 കേസുകളും 1103 അറസ്റ്റുകളുമാണ്. കലക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമുക്തി മിഷന്റേയും, പൊലീസ്, എക്സൈസ് എന്നീ വകുപ്പുകളുടേയും നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
ജില്ല പൊലീസ്, എക്സൈസ് എന്നീ വകുപ്പുകള്‍ ലഹരിക്കെതിരെ ശ്ലാഘനീയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി.
കുട്ടികളെ ലഹരിയില്‍നിന്ന് മോചിപ്പിക്കാനായി തയാറാക്കിയ രൂപരേഖയുടെ (എസ്.ഒ.പി) പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സ്ഥാപിച്ച മേല്‍നോട്ട സമതിയുടെ ജില്ലതല പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. എസ്.ഒ.പി യുടെ ഭാഗമായി ജില്ലയിലെ അധ്യാപര്‍ക്ക് പരിശീലനം നല്‍കിയതായും കുട്ടികള്‍ക്കായി കൗണ്‍സിലിങ്ങ് പാനല്‍ രൂപവത്കരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ തൃശൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, അസി. എക്സൈസ് കമീഷണര്‍ പി.കെ. സതീഷ്, വിമുക്തി മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.വൈ. ഷഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.