ഡ്രീം ആർട്ട് ലോഗോ പ്രകാശനം

തൃശ്ശൂർ: തൃശ്ശൂർ മഅ്ദിൻ ഡ്രീം സ്ട്രീറ്റ് ക്യാമ്പസിലെ ആർട്ട് ഫെസ്റ്റ് ലോഗോ പ്രകാശനം ജില്ലാ കലക്ടർ കൃഷ്ണതേജസ്വി നിർവഹിച്ചു. പാരമ്പര്യ അറിവാത്മാവിന്റെ ആധുനിക വേർഷൻ എന്ന ശീർഷകത്തിൽ ജനുവരി 12, 13, 14 തീയതികളിൽ നടക്കുന്ന പരിപാടിയിൽ 142 മത്സര ഇനങ്ങളിലായി നൂറോളം വിദ്യാർഥികളാണ് പ​ങ്കെടുക്കുന്നത്.

സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവും പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ അഡ്വ. ഇസ്മായിൽ വഫാ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക പ്രാസ്ഥാനിക മേഖലകളിലെ ഉന്നതർ സംബന്ധിക്കും.

Tags:    
News Summary - Dream art logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-09 04:00 GMT