തൃശൂർ: തൃശൂരിൽ ഐ.എൻ.എൽ സംഘടിപ്പിച്ച ജില്ല കൺവെൻഷനെ ചൊല്ലി തർക്കം. ഓഫിസിന് മുന്നിൽ ചേരിതിരിഞ്ഞ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനിടയാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന് എതിരെയാണ് സംസ്ഥാന പ്രസിഡൻറ് അബ്ദുൽ വഹാബ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. അബ്ദുൽ വഹാബ് പക്ഷത്തെ പ്രവർത്തകരെ കൺെവൻഷനിൽ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് പാർട്ടി ഓഫിസിന് മുന്നിൽ ഇരു വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.
കാസിം ഇരിക്കൂർ ധാരണ ലംഘിച്ച് പാർട്ടി പിടിച്ചെടുക്കുകയാണെന്ന് അബ്ദുൽ വഹാബ് പക്ഷം ആരോപിച്ചു. അംഗത്വ വിതരണം നിർത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ലെന്നും രമ്യതക്ക് രണ്ടാഴ്ച മുേമ്പ വിളിച്ച യോഗമാണ് തൃശൂരിൽ നടന്നതെന്നും ഇതിലേക്ക് എല്ലാ മണ്ഡലങ്ങളിലേയും ആളുകളെ ക്ഷണിച്ചിരുന്നുവെന്നുമാണ് കാസിം പക്ഷം പറയുന്നത്. എന്നാൽ ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽനിന്ന് ആറുപേർ നേരത്തേ പുറത്തുപോയിരുന്നു.
ഈ ആറുപേർ കൺവെൻഷൻ നടന്ന ജില്ല കമ്മിറ്റി ഓഫിസിനു മുന്നിൽ പ്രകടനമായി എത്തുകയായിരുന്നുവെന്ന് ജില്ല സെക്രട്ടറി ബഫീക് ബക്കർ 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്നം പരിഹരിക്കുന്നതിന് 14 ജില്ലകളിലും പത്തംഗ സമിതിയെ സംസ്ഥാന സമിതി നിയോഗിച്ചിട്ടുണ്ട്. നേരത്തേ പുറത്തുപോയ ആളുകളെ തിരിച്ചുകൊണ്ടുവരാൻ പത്തംഗ സമിതി തീരുമാനമെടുത്തിട്ടു
ണ്ട്. ഇതിനെയെല്ലാം തുരങ്കംവെക്കുന്ന തരത്തിലാണ് അവർ പ്രകടനവുമായി വന്നതെന്ന് ജില്ല സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.