കഴിഞ്ഞ ഒരുവര്‍ഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍
മന്ത്രി ആര്. ബിന്ദു നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ
ചരിത്രമായ ‘ദര്‍പ്പണം’ പ്രകാശനച്ചടങ്ങ്
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിന്റെ ഒരുവർഷത്തെ വികസനചരിത്രവുമായി 'ദർപ്പണം' പുറത്തിറങ്ങി.
മന്ത്രി ഡോ. ആർ. ബിന്ദു നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് 'ദർപ്പണം' പ്രസിദ്ധീകരിച്ചത്.
ജനപ്രതിനിധികൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ 'ദർപ്പണം' മാതൃക കാണിച്ചിരിക്കുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് 'ദർപ്പണം' അച്ചടി എഡിഷൻ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. 'ദർപ്പണം' നവമാധ്യമ എഡിഷൻ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.കെ. സുധീഷ് പ്രകാശനം ചെയ്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി പ്രകാശനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ, എൽ.ഡി.എഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ. വിജയ, കെ.സി. പ്രേമരാജൻ, ടി.കെ. വർഗീസ്, ബിജു ആന്‍റണി, എം.ബി. ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.