സി.എസ്‌.ബി ബാങ്കിൽ വീണ്ടും ത്രിദിന പണിമുടക്ക്‌


തൃശൂർ: സി.എസ്‌.ബി ബാങ്കി​െൻറ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ട്രേഡ്‌ യൂനിയൻ ഐക്യവേദി നേതൃത്വത്തിൽ വീണ്ടും ത്രിദിന പണിമുടക്ക്​ നടത്തുന്നു. ഈ മാസം 30, 31, ജനുവരി ഒന്ന് തീയതികളിൽ ദേശീയ പണിമുടക്കാണ്​ നടത്തുകയെന്ന്​ ഐക്യവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാർച്ച്‌ മുതൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്‌. ഓഹരി കൈമാറ്റത്തിലൂടെ വിദേശ ബാങ്കായി മാറിയ സി.എസ്‌.ബി മാനേജ്‌മെൻറ്​ ജീവനക്കാർക്കെതിരെ കൈക്കൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്‌കരണം നടപ്പാക്കുക, താൽക്കാലിക കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ സമരം. ഡിസംബർ രണ്ടാംവാരം തിരുവനന്തപുരത്തും കൊച്ചിയിലും റിസർവ്​ ബാങ്കുകളിലേക്ക്​ ബഹുജന മാർച്ച്​ സംഘടിപ്പിക്കും.

സി.എസ്‌.ബി ബാങ്കി​െൻറ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ട്രേഡ്‌ യൂനിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ബഹുജന കൺ​െവൻഷൻ ഞായറാഴ്‌ച തൃശൂരിൽ ചേരും. എം.ജി റോഡ്‌ ശങ്കര ഹാളിൽ വൈകീട്ട്​ 3.30ന്‌ ചേരുന്ന കൺ​െവൻഷൻ എൽ.ഡി.എഫ്‌ കൺവീനർ എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബെഫി സംസ്ഥാന പ്രസിഡൻറ്​ ടി. നരേന്ദ്രൻ, എ.കെ.ബി.ഇ.എഫ്‌ സംസ്ഥാന സെക്രട്ടറി സി.ഡി. ജോസൺ, എ.ഐ.ബി.ഒ.സി ദേശീയ നിർവാഹക സമിതിയംഗം ജി. ബാലാജി, ജില്ല സെക്രട്ടറി ജിജി രാധാകൃഷ്‌ണൻ, ഐ.എൻ.ബി.ഇ.എഫ്‌ പ്രസിഡൻറ്​ ഷോബി അരിമ്പൂർ എന്നിവർ പങ്കെടുത്തു.


Tags:    
News Summary - CSB Bank goes on strike again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.