അന്തേവാസികളുമായി കലക്ടർ എസ്. ഷാനവാസ് സംസാരിക്കുന്നു
Posted On
date_range Updated On
date_range രാമവർമ്മപുരം വൃദ്ധസദനത്തിൽ കലക്ടറുടെ മിന്നൽ പരിശോധന
തൃശൂർ: അന്തേവാസികളുടെ പരാതിയെ തുടർന്ന് രാമവർമ്മപുരം ഗവ. വൃദ്ധസദനത്തിൽ കലക്ടർ എസ്. ഷാനവാസ് മിന്നൽ പരിശോധന നടത്തി. അന്വേഷണത്തിൽ വൃദ്ധസദനം സൂപ്രണ്ടിനെതിരായ പരാതികൾ കലക്ടർ പരിശോധിച്ചു.
അന്തേവാസികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ സാമൂഹികനീതി ഓഫീസറുടെ സാന്നിധ്യത്തിൽ സൂപ്രണ്ടിന്റെയും അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്താനും അടിയന്തര റിപ്പോർട്ട് നൽകാനും അദ്ദേഹം നിർദ്ദേശം നൽകി.
റിപ്പോർട്ട് ലഭിച്ച ശേഷം ശേഷം കർക്കശ നടപടി സ്വീകരിക്കും. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല സാമൂഹ്യനീതി ഓഫീസർ ഇൻ-ചാർജ് രാഗപ്രിയയും മറ്റ് ഉദ്യോഗസ്ഥരും കലക്ടറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.