തൃശൂർ സുവോളജിക്കൽ പാർക്ക് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃശൂർ: പുത്തൂരിലെ വനഭൂമിയിൽ നിർമാണം പൂർത്തിയാക്കിയ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ ഡിസൈൻ മൃഗശാല ‘തൃശൂർ സുവോളജിക്കൽ പാർക്ക്’ 28ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വനം മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്താണ് പുത്തൂരിൽ മൃഗശാല നിർമിക്കാനുള്ള നടപടി സ്വീകരിച്ചത്. ചുറ്റുമതിൽ നിർമാണത്തിനും അന്ന് തുടക്കമിട്ടു. കിഫ്ബി സംവിധാനത്തിലൂടെയാണ് സുവോളജിക്കൽ പാർക്ക് നിർമാണത്തിന് രൂപരേഖ തയാറാക്കിയത്.

കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനു പുറമെ 17 കോടി രൂപകൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.

338 ഏക്കറിൽ ലോകത്തെതന്നെ ഏറ്റവും മികച്ച മൃഗശാലയായി മാറാൻ കഴിയും വിധത്തിലാണ് വിവിധ ഘട്ടങ്ങളിലായി തൃശൂർ സുവോളജിക്കൽ പാർക്ക് നിർമിച്ചിരിക്കുന്നത്. സുവോളജിക്കൽ പാർക്ക് പദ്ധതിയിൽ നേരത്തേ ഉൾപ്പെടാത്ത മാൻ സഫാരി പാർക്കുകൂടി പുത്തൂരിൽ നിർമിക്കുകയാണ്. അത് പൂർത്തിയായാൽ തൃശൂരിൽ അവശേഷിക്കുന്ന മുഴുവൻ മാനുകളെയും പുത്തൂരിലേക്ക് കൊണ്ടുവരും. വിവിധ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ലഭ്യമായ പുതിയ ജീവികളെ എത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. 

സാം​സ്കാ​രി​കോ​ത്സ​വം 25ന് ​തു​ട​ങ്ങും

തൃ​ശൂ​ർ: സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യ സാം​സ്കാ​രി​കോ​ത്സ​വം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി പു​ത്തൂ​ർ ഫൊ​റോ​ന പ​ള്ളി പ​രി​സ​ര​ത്തു​നി​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് പാ​ർ​ക്കി​ലേ​ക്ക് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. സാം​സ്കാ​രി​കോ​ത്സ​വം റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പാ​ച​ക​മ​ത്സ​രം ‘കി​ച്ച​ൺ ഫ്യൂ​ഷ​ൻ’, കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​മേ​ള എ​ന്നി​വ​യു​ണ്ടാ​കും. വൈ​കീ​ട്ട് സാം​സ്കാ​രി​കോ​ത്സ​വം ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം സം​ഗീ​ത​നി​ശ അ​ര​ങ്ങേ​റും.

26ന് ​രാ​വി​ലെ 10ന് ​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് പ്ര​സീ​ത ചാ​ല​ക്കു​ടി​യു​ടെ ബാ​ൻ​ഡ് അ​ര​ങ്ങേ​റും. 27ന് ​വൈ​കീ​ട്ട് നാ​ലി​ന് കു​ടും​ബ​ശ്രീ, ആ​ശ, അം​ഗ​ൻ​വാ​ടി, ഹ​രി​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

തു​ട​ർ​ന്ന് പാ​ട്ടു​കൂ​ട്ടം ഫോ​ക് ബാ​ൻ​ഡി​ന്റെ വ​യ​ലാ​ർ ഗാ​ന​സ്മൃ​തി​യും അ​ര​ങ്ങേ​റും. 28ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ജ​യ​രാ​ജ് വാ​ര്യ​ർ ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശ്ശീ​ല വീ​ഴും.

Tags:    
News Summary - Chief Minister to inaugurate Thrissur Zoological Park on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.