ചാവക്കാട് കെട്ടിടത്തിൽനിന്ന് ചാടി യുവാവും യുവതിയും; പരിക്കുകളോടെ ആശുപത്രിയിൽ

തൃശൂർ: ചാവക്കാട് കെട്ടിടത്തിൽനിന്ന് ചാടിയ യുവാവിനെയും യുവതിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കെട്ടിടത്തിന് മുകളിൽനിന്നും മറ്റൊരു കെട്ടിടത്തിലേക്കാണ് ഇവർ ചാടിയത്. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിലുള്ളത്.

ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പഴയ നഗരസഭ ഓഫീസിന് സമീപത്തെ കുടുംബശ്രീ കഫേ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും ചാടിയത്.

നാട്ടുകാരും ഗുരുവായൂർ അഗ്നിശമന സേനയും ചാവക്കാട് പൊലീസും ഏറെ പരിശ്രമിച്ചാണ് ഇരുവരെയും താഴെയിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Tags:    
News Summary - Young man and woman jump from building in Chavakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.