ലോകകപ്പ്: കടലോരത്ത് ആവേശത്തിര

ചാവക്കാട്: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കടലോളം ആവേശത്തിൽ തീരമേഖല. തീരത്ത് സ്ഥാപിച്ച കരിങ്കൽ ഭിത്തികൾ ഉൾെപ്പടെ ഇഷ്ട രാജ്യങ്ങളുടെ നിറവൈവിധ്യമുള്ള കൊടിയടയാളമായി മാറിക്കഴിഞ്ഞു. ദേശീയപാത മുതൽ കടപ്പുറം അഞ്ചങ്ങാടി വരെ തീരമേഖല കൂടുതൽ കീഴടക്കിയത് അര്‍ജന്റീന, ബ്രസീല്‍ ആരാധകരാണ്. പോർച്ചുഗലിനും ജർമനിക്കും ഫ്രാൻസിനും സ്‌പെയിനും ഏറെ ആരാധകരുണ്ട്.

ലോക ഫുട്ബാൾ മത്സരങ്ങളുടെ മൊത്തം ആവേശം ഒന്നിച്ച് കാണാൻ കടപ്പുറം പഞ്ചായത്തിലെത്തിയാൽ മതി. വർണ്ണപ്പൊലിമയിലാണീ തീരം. ഇവിടെ വിവിധ ക്ലബുകളുടെ പ്രവർത്തകരെല്ലാം ഫുട്‌ബാള്‍ ആവേശമുയർത്തുന്ന പ്രചാരണത്തിലാണ്.

കോളനിപ്പടി തീരത്തെ കടൽ സുരക്ഷാഭിത്തിയിലെ കരിങ്കല്ലുകള്‍ അര്‍ജന്റീന ആരാധകരും തൊട്ടാപ്പ് ലൈറ്റ് ഹൗസ് തീരത്തെ കടല്‍ ഭിത്തി ബ്രസീല്‍ ആരാധകരും കീഴടക്കിയിരിക്കുകയാണ്. ലൈറ്റ് ഹൗസ് തീരത്ത് ആരാധകർ ഒന്നിച്ച് സ്ഥാപിച്ച ബഹുവർണക്കൊടികൾ വാനിൽ പാറിപ്പറക്കുന്നത് യാത്രക്കാർക്കും കൗതുകമാണ്.    

Tags:    
News Summary - World Cup-celebration at the seaside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.