ഇ​ൻ​സൈ​റ്റ് ഹ​രി​ത​സ​ഭ - മാ​ലി​ന്യ മു​ക്ത പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും

മാലിന്യമുക്ത നവകേരളം; പ്രവർത്തനങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളും

ചാവക്കാട്: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ സ്കൂളിൽ ഹരിത സഭ രൂപവത്കരിച്ചു. ഡോ. ജംഷീദ് ബഷീർ റഹീം ഉദ്ഘാടനം നിർവഹിച്ചു. ഇൻസൈറ്റ് രക്ഷാധികാരി കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർ മാറ്റി നിർത്തപ്പെടേണ്ടവരല്ല, മാലിന്യമുക്ത നവ കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളും പങ്കാളികളാണെന്ന് സ്കൂൾ മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദ ഹംസ പറഞ്ഞു.

ഇക്കോ സെൻസ് ഹരിത സഭയുടെ കോഡിനേറ്ററും സ്പെഷ്യൽ എഡ്യൂക്കേറ്ററുമായ സീനത്ത് റഷീദ് ഹരിത സഭയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. തൃശൂർ സ്പെഷ്യൽ സ്കൂൾ കാലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സമ്മാനം വിതരണവും ചെയ്തു. പി.ടി.എ പ്രസിഡന്റ് മരുത് പാണ്ടി, മെംബർമാരായ പ്രിൻസ് മാളിയേക്കൽ, അബൂബക്കർ, മൈമൂന, സുബൈദ, നസീമ തുടങ്ങിയ രക്ഷിതാക്കളും റഷീദ്, ആരിഫ്, ലത്തീഫ് തുടങ്ങിയ മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി ഫെമിന നന്ദി പറഞ്ഞു. തുടർന്നു കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Tags:    
News Summary - Waste-free New Kerala; Disabled students also involved in activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.