ഷഫീഖ്
Posted On
date_range Updated On
date_range മദ്യപാനം ചോദ്യംചെയ്തയാൾ മർദനമേറ്റ് മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തയാൾ മർദനമേറ്റ് മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലി (65) മരിച്ച കേസിൽ അകലാട് കുന്നമ്പത്ത് കുരിക്കളകത്ത് ഷഫീഖിനെയാണ് (30) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ദേശീയപാതയോരത്ത് മുഹമ്മദലിയുടെ വീടിനോട് ചേർന്ന സൈക്കിൾക്കടയുടെ മുന്നില്‍ ഷഫീഖും തമിഴ്നാട് സ്വദേശിയായ മുരുകനും മദ്യപിക്കുന്നതിനെ മുഹമ്മദാലി ചോദ്യം ചെയ്തു.
തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് മർദനത്തിൽ കലാശിച്ചത്. പ്രതി ഷഫീഖിനെ കോടതി റിമാൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന മുരുകൻ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.