ബ്ലാങ്ങാട്ടെ അനധികൃത കള്ളുഷാപ്പ് പൂട്ടി

ചാവക്കാട്: ബ്ലാങ്ങാട് അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടി. ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന കള്ളുഷാപ്പ് മദ്യവിരുദ്ധ സമിതി, പൗരവകാശ സമിതി, യു.ഡി.എഫ് എന്നിവയുടെ നിരന്തര സമരങ്ങൾക്കൊടുവിലാണ് പൂട്ടാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടത്.

സെകട്ടറിയുടെ തീരുമാനം പുനഃപരിശോധിക്കുമെന്ന നിലപാടിലും പ്രശ്നം രാഷ്രീയമാണെന്നും വിശദീകരിച്ച് നഗരസഭ ഭരിക്കുന്ന ഇടത് നേതാക്കൾ മുന്നോട്ടു വന്നിരുന്നു.

സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാപ്പുടമ ഹൈകോടതിയെ സമീപ്പിച്ചിരുന്നു. ഇതോടെ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കേസിൽ കക്ഷി ചേർന്നു. കേസ് നടക്കുന്നതിനിടയിലാണ് ഉടമ തന്നെ ഷാപ്പുപൂട്ടിയത്.

ഷാപ്പിന് മുന്നിൽ റീത്തുമായെത്തിയ യു.ഡി.എഫ് നേതാക്കൾ ആഹ്ലാദം പ്രകടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.വി. സത്താർ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ ഫൈസൽ കാനാംമ്പുള്ളി, പി.കെ. കബീർ, അസ്മത്തലി, സുപ്രിയ രമേന്ദ്രൻ, ഷാഹിദ പേള, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ.ബി. വിജു, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ അഷറഫ് ബ്ലാങ്ങാട്, മനാഫ് പാലയൂർ, റിഷി ലാസർ, ആസിഫ് പാലയൂർ, സോമൻ, മജീദ്, ഷാജഹാൻ, അജ്മൽ, നിസാമുദ്ദീൻ, ടി.എച്ച്. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.

കള്ള് ഷാപ്പ് അടച്ച് പൂട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബുധനാഴ്ച വൈകീട്ട് 3.30ന് പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ഭാരവാഹികളായ തോമസ് ചിറമൽ, സി. സാദിഖലി, നൗഷാദ് തെക്കുമ്പുറം എന്നിവർ അറിയിച്ചു.

Tags:    
News Summary - illegal toddy shop in chavakkad closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.