ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിയെ വെറുതെവിട്ടു

ചാവക്കാട്: ഭാര്യയോടുള്ള സംശയത്താൽ ജീവൻ അപായപ്പെടുത്താൻവേണ്ടി വിഷദ്രാവകം ബലമായി വായിൽ ഒഴിച്ച്​ കുടിപ്പിക്കുകയും മാരകായുധംകൊണ്ട് ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു. പെരുമ്പിലാവ് വീട്ടുവളപ്പിൽ അബ്​ദുൽ റസാക്കിനെയും (40) ബന്ധുവിനെയുമാണ് ചാവക്കാട്‌ അസി. സെഷൻസ് കോടതി ജഡ്ജി ടി.ഡി. ബൈജു വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

2015ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് ലീവിന് വന്ന അന്നുതന്നെ അർധരാത്രി കിടപ്പുമുറിയിലെ ബഡിൽ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് വിഷദ്രാവകം ബലമായി വായിൽ ഒഴിപ്പിച്ച് കുടിപ്പിക്കുകയായിരുന്നുവെന്നും തുടർന്ന് രക്തം ഛർദിച്ച യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ആശുപത്രിയിൽവെച്ച് യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പീഡനത്തിനും വിഷദ്രാവകം ബലമായി കുടിപ്പിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചതിനും കുന്നംകുളം പൊലീസിൽ മൊഴിനൽകുകയായിരുന്നു.

വിഷദ്രാവക കുപ്പിയും മാരകായുധവും കോടതിയിൽ ഹാജരാക്കിയെങ്കിലും പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. പ്രതികൾക്കുവേണ്ടി അഡ്വ. പി.എ. പ്രദീപ് ഹാജരായി.

Tags:    
News Summary - Case of attempting to endanger wife; The accused was acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.