പുന്നയൂർക്കുളം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ
പുന്നയൂർക്കുളം: ഭിന്നശേഷിക്കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസത്തിന് പുന്നയൂർക്കുളം പഞ്ചായത്തിൽ ബഡ്സ് സ്കൂൾ ഒരുങ്ങുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ വീട്ടിനുള്ളിൽ ഒതുക്കിനിർത്താതെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാനും അറിവിന്റെ ലോകം തുറന്ന് നൽകാനുമാണ് ബഡ്സ് സ്കൂൾ ലക്ഷ്യംവെക്കുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആദ്യത്തെ ബഡ്സ് സ്കൂളാണ് പുന്നയൂർക്കുളത്ത് യാഥാർഥ്യമാകുന്നത്. കൊച്ചന്നൂർ സ്കൂളിനുസമീപം ഊക്കയിൽ ഹബീബ് റഹ്മാൻ പഞ്ചായത്തിന് സൗജന്യമായി നൽകിയ ചമ്മന്നൂരിലെ 26 സെന്റ് സ്ഥലത്താണ് 3660 ചതുരശ്ര അടി വിസ്തീർണത്തിൽ ബഡ്സ് സ്കൂൾ തയാറാക്കിയത്. 54.96 ലക്ഷം വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിക്കുന്നത്. ഓഫിസ്, സ്റ്റാഫ്, തെറപ്പി മുറികൾക്കു പുറമെ നാല് ക്ലാസ് മുറി, നാല് ശൗചാലയവും ഇരിപ്പിടവും അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, വരാന്ത, സ്റ്റോർ റൂം, വാഷ് ഏരിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിൽ പടിപ്പുരയും തയാറാക്കിയിട്ടുണ്ട്. ഇന്റീരിയർ പ്രവൃത്തി പൂർത്തിയാക്കി നാടിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.