BUDGET ബജറ്റ്​: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 274.68 കോടിയുടെ പദ്ധതികൾ

ബജറ്റ്​: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 274.68 കോടിയുടെ പദ്ധതികൾ മാള: സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിന് 274.68 കോടിയുടെ പദ്ധതികൾ. സമ്പൂർണ കുടിവെള്ള പദ്ധതി നവീകരണത്തിന് 100 കോടി, അന്നമനട പാലിപ്പുഴ കടവ് സ്ലൂയിസ് കം ബ്രിഡ്ജിന് 55 കോടി, മാള വലിയപറമ്പിൽ വി.കെ. രാജൻ മെമ്മോറിയൽ സ്റ്റേഡിയം നിർമാണത്തിന് മൂന്ന് കോടി, മാള ടൗൺ വികസനത്തിന്​ (പോസ്റ്റ് ഓഫിസ് റോഡ് വീതികൂട്ടൽ) 10 കോടി, പുത്തൻചിറ നെയ്തകുടി സ്ലൂയിസ് റെഗുലേറ്റർ നിർമാണത്തിന് 10 കോടി, കൂഴുർ പൗൾട്രി ഫാമിലെ കോഴിത്തീറ്റ ഫാക്ടറി പ്രവർത്തന സജ്ജമാക്കാൻ 18 കോടി എന്നിങ്ങനെ അനുവദിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ റെഗുലേറ്റർ സ്ലൂയിസുകളുടെ നിർമാണത്തിന് 15 കോടി, പൊയ്യ പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണത്തിന്​ മൂന്ന് കോടി, പുത്തൻചിറ പഞ്ചായത്ത് മാണിയംകാവിൽ ഷോപ്പിങ്​ കോംപ്ലക്സ് കം ഓഫിസ് കെട്ടിട സമുച്ചയത്തിന് ഏഴ് കോടി, മാള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണത്തിന്​ നാല് കോടി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ അഞ്ചുനില കെട്ടിടത്തിൽ സജ്ജീകരിക്കൽ അഞ്ച് കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്​. കോണത്തുകുന്ന് -മാണിയംകാവ് റോഡ് പുനരുദ്ധാരണത്തിന്​ അഞ്ച് കോടി, ഐരാണിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് ട്രാക്ക് സിന്തറ്റിക്​ ഗ്രൗണ്ട് കം മേജർ ഫുട്​ബാൾ ഫീൽഡ് നിർമാണത്തിന്​ മൂന്ന് കോടി, പൊയ്യ അഡാക് ഫിഷ് ഫാമിൽ ഇക്കോ ടൂറിസം പദ്ധതിക്ക്​ മൂന്ന് കോടി, കൊടുങ്ങല്ലൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മൂന്ന് കോടി, മാള -ചാലക്കുടി റോഡ്, കൂഴുർ -കുണ്ടൂർ റോഡ്, മാള -ചുങ്കം -കൊമ്പത്തുകടവ് റോഡ്, അന്നമനട -മൂഴിക്കുളം റോഡ്, പൊയ്യ മണലിക്കാട് -പൊയ്യക്കടവ്, എരയാംകുടി റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിന്​ 19 കോടി, പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണത്തിന് 68 ലക്ഷം, ഐരാണിക്കുളം ഗവ. ഹൈസ്കൂൾ, കരൂപ്പടന്ന ഗവ. എൽ.പി സ്കൂൾ, പുത്തൻചിറ തെക്കുംമുറി ഗവ. എൽ.പി സ്കൂൾ, പുത്തൻചിറ വടക്കുംമുറി എൽ.പി സ്കൂൾ എന്നിവക്ക് കെട്ടിട നിർമാണത്തിന് ആറ് കോടി, മാള ഫയർ സ്റ്റേഷൻ നവീകരണത്തിന് ഒരു കോടി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക കേന്ദ്രത്തിന്​ നാല് കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.