BUDGET പുതുക്കാട് മണ്ഡലത്തിന്​ നാല്​ കോടി

പുതുക്കാട് മണ്ഡലത്തിന്​ നാല്​ കോടി ആമ്പല്ലൂര്‍: സംസ്ഥാന ബജറ്റില്‍ പുതുക്കാട് മണ്ഡലത്തിന്​ മികച്ച പരിഗണന ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. 20 കോടിയുടെ രണ്ട് പദ്ധതികള്‍ക്ക് നാല്​ കോടി ബജറ്റില്‍ അനുവദിച്ചു. പുതുക്കാട് ആസ്ഥാനമായി സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലാക്കാൻ 10 കോടി ചെലവില്‍ നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന് രണ്ട്​ കോടിയും 10 കോടി ചെലവില്‍ നിര്‍മിക്കുന്ന പുതുക്കാട്-ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ നെല്ലായി-വല്ലക്കുന്ന് റോഡ് നവീകരണത്തിന്​ രണ്ട്​ കോടിയും വകയിരുത്തി. വെള്ളാനിക്കോട്-കള്ളായി-വേപ്പൂര്‍ റോഡ്, വെണ്ടോര്‍-വട്ടണാത്ര-പൂക്കോട് റോഡ്, തൈക്കാട്ടുശ്ശേരി റോഡ്, മുളങ്ങ് റോഡ് എന്നിവയുടെ നവീകരണവും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വര്‍ക്‌സ് സ്‌പേസ് പ്രോജക്ട്​ കെട്ടിടനിർമാണം, പറപ്പൂക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ നിർമാണം, നെന്മണിക്കര പഞ്ചായത്ത് ഓഫിസിന്​ പുതിയ കെട്ടിടം, വല്ലച്ചിറ പഞ്ചായത്ത് ഗ്രൗണ്ട്, പവലിയന്‍ നിർമാണം, മറ്റത്തൂര്‍ സി.എച്ച്.സിക്ക് പുതിയ കെട്ടിടം, തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പൂര്‍ത്തീകരണം, ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് പൂര്‍ത്തീകരണം എന്നീ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.