BUDGET പുതുക്കാട് മണ്ഡലത്തിലെ മഞ്ഞള്‍ കൃഷിയെ പ്രശംസിച്ച് മന്ത്രി

പുതുക്കാട് മണ്ഡലത്തിലെ മഞ്ഞള്‍ കൃഷിയെ പ്രശംസിച്ച് മന്ത്രി ആമ്പല്ലൂര്‍: ബജറ്റ് അവതരണത്തില്‍ പുതുക്കാട് മണ്ഡലത്തിലെ അളഗപ്പ നഗര്‍ വട്ടണാത്ര സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ മഞ്ഞള്‍ കൃഷിയെ പ്രശംസിച്ച് മന്ത്രി. 2017ല്‍ പ്രതിഭ ഇനത്തിലെ 16 ടണ്‍ മഞ്ഞള്‍വിത്ത് 52 കര്‍ഷകര്‍ക്കാണ് നല്‍കിയത്. 26 ഏക്കര്‍ സ്ഥലത്ത് ഇറക്കിയ കൃഷി ആറ്​ മാസത്തിന് ശേഷം 17 ഇരട്ടിയായി വിളവെടുത്തു. ഏക്കറൊന്നിന് 60,000 മുതല്‍ 75,000 രൂപ വരെ ആദായം ലഭിക്കുന്ന പദ്ധതിയായി സംരംഭം മാറി. വിളവെടുത്ത മഞ്ഞള്‍ വിത്തായും മഞ്ഞള്‍പൊടിയായുമാണ് വിപണനം നടത്തിയത്. ഈ ജനകീയ മാതൃക മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇതിനായി സഹകരണ ബാങ്കുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കി പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.