നായാട്ടുകുണ്ടില്‍ കാട്ടുപന്നി കുറുകെ ചാടി അപകടത്തിൽപ്പെട്ട ബൈക്ക്
വെള്ളിക്കുളങ്ങര: നായാട്ടുകുണ്ടില്‍ കാട്ടുപന്നി ബൈക്കിലിടിച്ച് ടാപ്പിങ് തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. ചൊക്കന മാനാട്ടുകാലായില്‍ ജോർജിനാണ് (50) പരിക്കേറ്റത്. പുലര്‍ച്ച നാലരയോടെയാണ് സംഭവം. കടമ്പോടുള്ള റബര്‍തോട്ടത്തിലേക്ക് ടാപ്പിങ്ങിനായി ബൈക്കില്‍ പോകുമ്പോള്‍ ചൊക്കന പള്ളി ജങ്ഷന് തൊട്ടുമുമ്പുള്ള റോഡില്‍ വെച്ച് കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇയാളുടെ തലക്കും കൈകാലുകൾക്കും പരിക്കേറ്റു.
സമീപവാസികള്‍ ചേര്‍ന്ന് ഇയാളെ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നി, മാന്‍, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ ഈ പ്രദേശത്ത് യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.