മാള: കുരുവിലശേരി സർവിസ് സഹകരണ ബാങ്കിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. കേസിൽ 21 പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. ബാങ്കിലെ മുൻ പ്രസിഡന്റിനും ഡയറക്ടർ ബോർഡിലെ 20 അംഗങ്ങൾക്കുമെതിരെയാണ് കേസ്. 2006 ഒക്ടോബർ മുതൽ 2024 വരെ ഭരണസമിതി അംഗങ്ങൾ ക്രമക്കേട് നടത്തി ബാങ്കിൽ നിന്ന് ഭൂമി പണയപ്പെടുത്തി 10,07,69,991 രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
സഹകരണ സംഘം ജോയന്റ് റജിസ്ട്രാറിന്റെ (ജനറൽ) പരാതിയിൽ മാള പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബാങ്ക് മുൻ പ്രസിഡന്റ് കുരുവിലശേരി വില്ലേജ് വലിയപറമ്പ് അതിയാരത്ത് വീട്ടിൽ രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡിലെ അബ്ദുല്ലക്കുട്ടി, ബിന്ദു പ്രദീപ്, ജയ്സൺ വർഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടൻ, ടി.പി. കൃഷ്ണൻകുട്ടി, നിയാസ്, പി.സി. ഗോപി, പി.കെ. ഗോപി, പോൾസൺ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണൻ, ഷിന്റോ എടാട്ടുകാരൻ, സിന്ധു അശോകൻ, തോമസ് പഞ്ഞിക്കാരൻ, വിജയ കുറുപ്പ്, വിത്സൻ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, പി.ഐ. ജോർജ്, എം.ജെ. ജോയ്, സെൻസൻ എന്നീ 21 പേരാണ് പ്രതി പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.