തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ മന്ത്രി പങ്കെടുത്ത പരിപാടിയിൽ അതിക്രമം കാട്ടി ദേവസ്വം ഉദ്യോഗസ്ഥനെ ൈകയേറ്റം ചെയ്തയാൾ അറസ്റ്റിൽ. തിരുവമ്പാടി കുന്നത്ത് ലെയിൻ ബാലസുബ്രഹ്മണ്യം (48) ആണ് അറസ്റ്റിലായത്. ദേവസ്വവുമായി സഹകരിച്ച് കൃഷിവകുപ്പ് നടപ്പിലാക്കുന്ന തുളസീവനം പദ്ധതി ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം.
മന്ത്രി വി.എസ്. സുനിൽകുമാറും ഗവ. ചീഫ് വിപ്പ് കെ. രാജനുമടക്കമുള്ളവർ പങ്കെടുത്തതായിരുന്നു പരിപാടി. സർക്കാർ നിയോഗിച്ച താണിക്കുടം ദേവസ്വം ഓഫിസർ സജീവ് വേണുഗോപാലിനെ കയ്യേറ്റം ചെയ്തെന്നാണു പരാതി. ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും ഈസ്റ്റ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പറയുന്നു.
വടക്കേസ്റ്റാൻഡിനു സമീപമുള്ള കൊച്ചിൻ ദേവസ്വം എംപ്ലോയീസ് അസോസിയേഷെൻറ ഓഫിസിൽ അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിപ്പൊളിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.