പ്ര​തി ഇ​ജാ​സ്

കൂ​രി​ക്കു​ഴി അ​ക്ര​മ​ത്തി​ൽ അ​റ​സ്റ്റ്​

ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ ആ​ക്ര​മി​ക്കു​ക​യും ബ​സ് ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​രി​ക്കു​ഴി ആ​ശാ​രി​ക്ക​യ​റ്റം സ്വ​ദേ​ശി ഡു​ഡു എ​ന്ന് വി​ളി​ക്കു​ന്ന പ​ണി​ക്ക​വീ​ട്ടി​ൽ ഇ​ജാ​സി​നെ​യാ​ണ് ക​യ്പ​മം​ഗ​ലം എ​സ്.​ഐ കെ.​എ​സ്. സു​ബീ​ഷ് മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കൂ​രി​ക്കു​ഴി പ​ഞ്ഞ​പ​ള്ളി​യി​ൽ​വെ​ച്ചാ​ണ് ചാ​മ​ക്കാ​ല സ്വ​ദേ​ശി കോ​വി​ൽ തെ​ക്കേ​വ​ള​പ്പി​ൽ സ​ജീ​വ​ന്റെ ഓ​ട്ടോ​റി​ക്ഷ​യെ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് കി​ര​ൺ ബ​സി​ൽ ക​യ​റി​യ ഇ​ജാ​സ് ക​ണ്ട​ക്ട​ർ ചാ​ക്കോ​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മെ​യി​ൽ മൂ​ന്നു​പീ​ടി​ക​യി​ലെ ബാ​റി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ​പെ​ട്ട​യാ​ളാ​ണ്. 24ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​ജാ​സ്. 

Tags:    
News Summary - Arrested in Koorikuzhi violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.