ഷാജി
കയ്പമംഗലം: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനോത്ത് വീട്ടിൽ ഷാജിയെയാണ് (52) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നുപീടിക പള്ളിവളവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 2023ൽ രണ്ട് തവണയായി 28 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,10,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കയ്പമംഗലം, വലപ്പാട് പൊലീസ് സ്റ്റേഷനിൽ രണ്ട് തട്ടിപ്പ് കേസുകൾ ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷാജി. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു, സബ് ഇൻസ്പെക്ടർ അഭിലാഷ്, എസ്.സി.പി.ഒമാരായ ജ്യോതിഷ്, ഫാറൂഖ്, സി.പി.ഒ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.