കയ്പമംഗലം: കാടുപിടിച്ച് ഇഴജന്തുക്കൾ താവളമാക്കിയ വഴിയോരത്തെ കൃഷികൊണ്ട് പച്ച പിടിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ. പെരിഞ്ഞനം പനപ്പറമ്പ് സ്വദേശി കാട്ടിൽ അനിൽകുമാറാണ് വീടിനടുത്തുള്ള ടാഗോർ റോഡിെൻറ ഓരത്ത് നെല്ലും പച്ചക്കറികളും വിളയിക്കുന്നത്. രണ്ടു വർഷം മുമ്പുതന്നെ വഴിയോരക്കൃഷി തുടങ്ങിയെങ്കിലും നെൽക്കൃഷി ആദ്യമായിട്ടാണ്.
പെരിഞ്ഞനത്തെ സ്വകാര്യ ട്രാവൽസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അനിൽകുമാർ ലോക്ഡൗണിലെ ബോറടി മാറ്റാൻ എന്തുവഴി എന്നാലോചിച്ചിരിക്കെയാണ് നെൽക്കൃഷി എന്ന ആശയം മുളപൊട്ടിയത്. സുഹൃത്തായ കർഷകനിൽ നിന്ന് വാങ്ങിയ ജ്യോതി നെൽവിത്ത് 20 മീറ്ററിലധികം സ്ഥലത്താണ് നിരത്തു വക്കിൽ വിതച്ചത്. കതിരണിഞ്ഞു നിൽക്കുന്ന കൃഷി കുട്ടികളടക്കമുള്ള നാട്ടുകാരുടെ കൗതുകക്കാഴ്ചയാണ്. കൂടാതെ മഞ്ഞൾ, കൂർക്ക, വഴുതിന, പച്ചമുളക് എന്നീ കൃഷികളും റോഡരികിൽ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.