അപൂർവ രോഗവുമായി രണ്ടു വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു

തൃശൂർ: കളിചിരികളുമായി ഓടി നടക്കേണ്ട പ്രായത്തിൽ ന്യുട്രോപീനിയ എന്ന അപൂർവ രോഗം ബാധിച്ച റയാൻ എന്ന രണ്ടു വയസ്സുകാരനെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ സഹായം തേടുകയാണ് മാതാപിതാക്കളും ബന്ധുക്കളും.

ഒരു വർഷം മുമ്പാണ് റയാന്‍റെ രോഗം സ്ഥിരീകരിച്ചത്. വായ ചുവന്നുതുടുക്കുക, മുറിവ് ഉണങ്ങാതിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമായാണ് റയാനെ ആദ്യം ആശുപത്രിയിൽ എത്തിച്ചത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാണ് ഇപ്പോൾ ചികിത്സ. ജന്മന ഉള്ള അസുഖമാണിത്. മൂലകോശം മാറ്റിസ്ഥാപിക്കുക എന്നതാണ് ചികിത്സ വഴി. അതിന് പൊരുത്തപ്പെടുന്ന ദാതാവിനെ ലഭിച്ചിട്ടുണ്ട്. 35 ലക്ഷം രൂപയോളം ചെലവ് വരും.

അനുബന്ധ ചികിത്സക്ക് ചെലവ് കൂടും. ഫോട്ടോഗ്രഫറായ പിതാവ് ലിജോക്കും വീട്ടമ്മയായ ചിഞ്ചുവിനും ചികിത്സ ചെലവ് താങ്ങാനാകില്ല. അക്കൗണ്ട് നമ്പർ: 01610530000041475. എം.ജി. ലിജോ. ഐ.എഫ്.എസ്.സി-എസ്.ഐ.ബി എൽ.0000161, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ.

Tags:    
News Summary - A two-year-old boy with a rare disease seeks the help of well-wishers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT