കേരളീയ ശങ്കര മഠങ്ങളുടെ സംഭാവന: ദേശീയ സെമിനാർ 23 മുതൽ

തൃശൂർ: 'സംസ്കൃത സാഹിത്യത്തിന്​ കേരളീയ ശങ്കരമഠങ്ങളുടെ സംഭാവന' വിഷയത്തിൽ തൃശൂർ തെക്കേമഠത്തിൽ മാർച്ച്​ 23, 24, 25 തീയതികളിൽ ദേശീയ സെമിനാർ നടത്തും. തെക്കേമഠം ആമ്നായ പീഠം ചാരിറ്റബിൾ ട്രസ്റ്റും ഇന്ദിരാഗാന്ധി സെന്റർ ഫോർ ആർട്സും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ആചാര്യന്മാരും സംസ്കൃത പണ്ഡിതരും നൂറോളം പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാറിൽ 10 പ്രബന്ധങ്ങൾ അവതരിപ്പിക്കും. 23ന്​ രാവിലെ 9.30ന്​ സന്യാസിമാരുടെ സമാഗമ സദസ്സ് ഉണ്ടാകും. 11.30ന്​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 10 മുതൽ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങളും 6.30ന്​ കലാപരിപാടികളും നടക്കും. സമാപനോദ്ഘാടനം 25ന്​ വൈകീട്ട് നാലിന്​ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നിർവഹിക്കുമെന്ന് ഭാരവാഹികളായ വടക്കുമ്പാട് നാരായണൻ, ഡോ. കെ.വി. വാസുദേവൻ, ഡോ. പി.സി. മുരളീമാധവൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.