ആൻറി​െജൻ ടെസ്​റ്റ്​: 168 പേരുടെയും ഫലം നെഗറ്റിവ്​

കൊടുങ്ങല്ലൂർ: വ്യാപാരിക്ക് ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീകരിച്ച എസ്.എൻ. പുരം പഞ്ചായത്തിലെ ആല കളരി പറമ്പിൽ ആൻറി​െജൻ ടെസ്​റ്റിന് വിധേയമായ 168 പേരുടെയും പരിശോധന ഫലം നെഗറ്റിവായി. അതേസമയം അടുത്ത് സമ്പർക്കമുള്ള 30 പേരെ ആർ.സി.പി.സി.ആർ. ടെസ്​റ്റ്​ നടത്താനാണ് തീരുമാനം. ഇതിനിടെ വ്യാപാരിയുടെ സമ്പർക്കത്തിൻെറ പശ്ചാത്തലത്തിൽ ക​െണ്ടയിൻമൻെറ് സോണായി മാറിയ പ്രദേശങ്ങളിൽ ചിലയിടങ്ങളിലെ തടസ്സങ്ങൾ ബി.ജെ.പിക്കാർ നീക്കം ചെയ്യാൻ ശ്രമിച്ചതായി ആക്ഷേപമുണ്ട്. പൊലീസെത്തി പൂർവസ്ഥിതിയിലാക്കി. പ്രദേശത്തെ മൂന്നു വാർഡും ഇതോട് ചേർന്ന എടവിലങ്ങിലെ ഒരു വാർഡുമാണ് കണ്ടെയിൻമൻെറ് സോണാക്കിയത്. പ്രദേശത്തെ ജനങ്ങളുടെ സാഹചര്യം മനസ്സിലാക്കി പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്താണ് വേഗത്തിൽ ആൻറി​െജൻ ടെസ്​റ്റ്​ ക്യാമ്പ് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.