തൃശൂർ: സ്കൂള്‍ പാചക തൊഴിലാളികളുടെ അവധിക്കാല അലവന്‍സ് ഉടന്‍ പുനഃസ്ഥാപിച്ച് നൽകണമെന്നും അവകാശപത്രിക ചര്‍ച്ച ചെയ്ത് അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപജില്ല ഓഫിസുകള്‍ക്ക് മുന്നില്‍ ജൂൺ 13ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് സ്കൂള്‍ പാചക തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചഭക്ഷണ വിതരണത്തിലെ അപാകം പരിഹരിക്കാൻ മിന്നൽ പരിശോധന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും സ്കൂൾ പാചകത്തൊഴിലാളികളുടെ ജീവിതം അവഗണനയിലാണ്. 2021 -22 വർഷങ്ങളിലെ അവധിക്കാല ആനുകൂല്യം പോലും ലഭിച്ചിട്ടില്ല. 2016ൽ പ്രഖ്യാപിച്ച 600 രൂപ മിനിമം കൂലി വിജ്ഞാപനം ഇതുവരെയും നടപ്പായില്ല. തൊഴിലാളികളെ പിരിച്ചുവിടുന്നതിലും നിയമിക്കുന്നതിലും സ്കൂൾ നൂൺ ഫീഡിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന സർക്കാർ ഉത്തരവും തൊഴിലാളി ദ്രോഹത്തിന് മറയാകുകയാണ്. 2000 രൂപ വീതമുള്ള അവധിക്കാല അലവന്‍സ് ഉടൻ നൽകണമെന്ന് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ല ഓഫിസുകൾക്കു മുന്നിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്‍, ജില്ല സെക്രട്ടറി വി.കെ. ലതിക, പ്രസിഡന്‍റ് സി.യു. ശാന്ത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു ചിങ്ങാരത്ത്, റജില ഷിബു, ശിവന്‍, പ്രദീപ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി വി.കെ. ലതിക, സംസ്ഥാന കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.