പുതുക്കാട് 12ാം വാർഡിൽ ഒച്ചുശല്യം രൂക്ഷം

ആമ്പല്ലൂര്‍: പുതുക്കാട് പഞ്ചായത്തിലെ അശോക റോഡില്‍ ഒച്ചുശല്യം രൂക്ഷം. പ്രദേശത്തെ 50 വീടുകളില്‍ ഒച്ച് കാരണം കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കുന്നുണ്ട്. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് ഇവയുടെ ശല്യം തുടങ്ങിയത്. വാര്‍ഡ് മെംബര്‍ ഷാജു കാളിയേങ്കര, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സതി സുധീര്‍, ആശാ വര്‍ക്കര്‍ ജോഷി ജോയ്, ആര്‍.ആര്‍.ടി വളൻറിയര്‍മാരായ ടി.കെ. സുധീര്‍, യു.ജെ. ഷൈജു, സി.ഡി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ഒച്ചുകളെ നശിപ്പിക്കാന്‍ പീച്ചി വനഗവേഷണ കേന്ദ്രം നിര്‍ദേശിച്ച മരുന്ന് തെളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.