ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്​റ്റംബർ 10 മുതൽ ദർശനം

ഗുരുവായൂർ: അഷ്​ടമിരോഹിണി ദിനമായ സെപ്​റ്റംബർ 10 മുതൽ ഗുരുവായൂർ ക്ഷേത്രം ഭക്തർക്കായി തുറക്കും. പ്രതിദിനം 1000 പേർക്കാണ് ദർശനാനുമതി. കോവിഡ് നിയന്ത്രണങ്ങൾ മൂലം നിലവിൽ ഭക്തർക്ക് ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നിന്ന് തൊഴാനാണ് അനുമതിയുള്ളത്. വെർച്വൽ ക്യൂ വഴിയായിരിക്കും ദർശനം നിയന്ത്രിക്കുക. ഇതിനുള്ള ഓൺലൈൻ ബുക്കിങ് തിങ്കളാഴ്ച ആരംഭിക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദർശനം നടത്തിയ ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണം ചെയ്ത് ഭഗവതിക്ഷേത്രത്തിനു സമീപത്തെ വാതിലിലൂടെ പുറത്ത് കടക്കണം. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ അനുവദിക്കാത്ത വിധം ദർശന സമയം ക്രമീകരിക്കും. ദർശന അനുമതിയെ കുറിച്ച് ഭരണസമിതി അംഗങ്ങൾ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി ചർച്ച നടത്തി. ക്ഷേത്ര സന്നിധിയിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. പ്രതിദിനം 60 വിവാഹം വരെ നടത്താനാണ് അനുമതി നൽകുന്നത്. നിലവിൽ 50 എണ്ണത്തിനായിരുന്നു അനുമതി. കോവിഡ് നിയന്ത്രണം മൂലം മുടങ്ങിയ വാഹനപൂജ തിങ്കളാഴ്ച പുനരാരംഭിക്കും. പുതിയ മേൽശാന്തിയെ ​തെരഞ്ഞെടുക്കാന​ുള്ള അഭിമുഖം സെപ്​റ്റംബർ 14ന് രാവിലെ 8.30 മുതൽ ശ്രീവത്സം ​െഗസ്​റ്റ്​ ഹൗസിൽ നടക്കും. പിറ്റേന്ന് ക്ഷേത്രത്തിൽ ഉച്ചപൂജക്കുശേഷം നറുക്കെടുപ്പും നടത്തും. കാലാവധി പൂർത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫിസർമാർ, വനിത സെക്യൂരിറ്റിക്കാർ എന്നിവർക്ക് സെപ്​റ്റംബർ 30വരെ കാലാവധി നീട്ടി നൽകും. ഈ തസ്തികകളിലേക്കും സോപാനം കാവലിനും അപേക്ഷിച്ചവരുടെ അഭിമുഖം സെപ്​റ്റംബർ 14, 15 തീയതികളിൽ ദേവസ്വം ഓഫിസിൽ നടക്കും. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ. അജിത്, ഇ.പി.ആർ. വേശാല, കെ.വി. ഷാജി, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.