മാള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോൾ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.ടി. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. വ്യാപാര രംഗത്ത് സ്തുത്യർഹ സേവനം കാഴ്ചവെച്ച പഴയകാല വ്യാപാരികളെ ആദരിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡുദാനവും നടന്നു. മാള പഞ്ചായത്ത് ടൗൺ വാർഡ് അംഗം യദുകൃഷ്ണ, കൊടുങ്ങല്ലൂർ മണ്ഡലം വൈസ് ചെയർമാൻ ആരിഫ് കോറോത്ത്, യൂനിറ്റ് ജനറൽ സെക്രട്ടറി സി.പി. ഉദയൻ, ട്രഷറർ കെ.ഡി. ബാബു, യൂത്ത് വിങ് പ്രസിഡന്റ് രാജു മണവാളൻ, വനിത വിങ് പ്രസിഡന്റ് സിനി ജോഷി എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും മെഗാ ഷോയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.