യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മയും അറസ്റ്റിൽ

ചേർപ്പ്: ചേർപ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്‍റെയും പ്രതിയും സഹോദരനുമായ സാബുവിന്‍റെയും മാതാവ് പത്മാവതിയെയാണ് (54) ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ മൂന്നുപേർ അറസ്റ്റിലായി. സാബുവിന്‍റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാം പ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് പത്മാവതിയെ അറസ്റ്റ് ചെയ്തത്. സാബുവിനെ അറസ്റ്റ് ചെയ്ത സമയത്തുതന്നെ പത്മാവതി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലായിരുന്ന ഇവർ ദിവസങ്ങൾക്കു മുമ്പാണ് ആശുപത്രി വിട്ടത്. ചേർപ്പ് സി.ഐ ടി.വി. ഷിബുവാണ് ഇവരെ അറസ്റ്റ് ചെയ്തത്. tck prathiyud amma pathmavathi54: പത്മാവതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.