അഡ്വക്കറ്റ് ക്ലര്‍ക്കുമാര്‍ പണിമുടക്കി തൃശൂർ: അഡ്വക്കറ്റ് ക്ലർക്കുമാർ പണിമുടക്കി കലക്ടറേറ്റ് ധർണ നടത്തി. ഇ-ഫയലിങ് സംവിധാനം പുനഃപരിശോധിക്കുകയെന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. കോടതി പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. ധർണ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ടി.എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാര്‍ കൗണ്‍സില്‍ മുൻ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എം. രാമന്‍ കുട്ടി, അഡ്വ. ടി.എസ്. അജിത്ത്, ട്രേഡ് യൂനിയൻ നേതാക്കളായ സുന്ദരന്‍ കുന്നത്തുള്ളി, എ.സി. കൃഷ്ണൻ, ടി.കെ. സുധീഷ്, കെ.എ.സി.എ സംസ്ഥാന സെക്രട്ടറി പി.വി. സന്തോഷ്, സി.പി. പോള്‍സണ്‍, ജില്ല സെക്രട്ടറി വി. വിശ്വനാഥന്‍, അഭിഭാഷകരായ ഇ. രാജന്‍, ധീരജ്, കെ.ജി. സന്തോഷ് കുമാര്‍, ലാജു ലാസര്‍, എസ്. അജി, ബിജു ബാലന്‍, കെ.എസ്. സുധീരന്‍, വിനോദ് കുമാര്‍ അകമ്പടി, ദിലീപ്, എസ്. നായർ, പി.എം. പോൾ, പി.പി. വിശ്വംഭരൻ, സുധ മുരളി, പി.എൽ. ഷാജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.