ചാലക്കുടി: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാക ജാഥക്ക് ചാലക്കുടിയിൽ നൽകുന്ന സ്വീകരണത്തിന്‍റെ ഭാഗമായി ഏരിയ സംഘാടകസമിതി യോഗം ചേർന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി സെന്റർ അംഗം സി.കെ. ശശി അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസ്സി, കെ.എസ്. അശോകൻ, കെ.പി. തോമസ് തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ സമ്മേളനം ചാലക്കുടി: മേലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പട്ടയം ലഭിക്കാത്തവർക്ക് അത് നൽകാൻ നടപടിയെടുക്കണമെന്ന് സി.പി.ഐ മേലൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയൻ ഉദ്ഘാടനം ചെയ്തു. പി.വി. ഹരിദാസ് അധ്യക്ഷത വഹിച്ചു. മേലൂർ ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത്, ലോക്കൽ കമ്മിറ്റി അംഗം എം.എൻ. ദിനേശൻ, ഇ.എസ്. സത്യൻ, ഷൈനി ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.എസ്. സത്യൻ, ഷൈനി ബാബു (അസി. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.