തൃപ്രയാർ: വലപ്പാട് ചന്തപ്പടിയിൽ ദയ ഞായറാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ കെ. ജയരാജൻ, ഡയറക്ടർ സി.പി. ഫാസിൽ അബൂബക്കർ, സി.പി. അബൂബക്കർ, മാനേജർ മൊഹ്സിൻ പാണ്ടികശാല, സേഫ്റ്റി ഓഫിസർ അമീന ഹുസൈൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്യാഹിത സമയത്ത് 9188012 123 എന്ന നമ്പറിൽ വിളിച്ചാൽ വാഹനമെത്തിക്കും. പണമില്ലാത്തതിന്‍റെ പേരിൽ ചികിത്സ നൽകാതിരിക്കില്ലെന്നും സഹായിക്കാൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 4.30ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാരായ ഇ.ടി. ടൈസൺ, സി.സി. മുകുന്ദൻ, പഞ്ചായത്ത് പ്രസിഡന്‍റ് വി.ഡി. ഷിനിത എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.