തൃശൂർ: ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് തൃശൂരിൽ തുടങ്ങിയ ത്രിദിന . ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന മാതൃക ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും എന്ന വിഷയത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. എൻ.ആർ.എൽ.എമ്മിന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കലും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തലുമായിരുന്നു ലക്ഷ്യം. 19 സംസ്ഥാനങ്ങളിൽനിന്ന് ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതിലേറെ പ്രതിനിധികളാണ് പങ്കെടുത്തത്. കുടുംബശ്രീ മുഖേന കേരളത്തിൽ നടത്തുന്ന ജെൻഡർ ഇടപെടലുകൾ നേരിട്ടറിയാനായി നടത്തറ, പാണഞ്ചേരി, അതിരപ്പിള്ളി പഞ്ചായത്തുകൾ സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.