തൃശൂര്‍: പ്രായമായവരും രോഗം ബാധിച്ചവരും സമൂഹത്തില്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ. തൃശൂര്‍ റീജനല്‍ തിയറ്ററില്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റിവ് കെയറും (എസ്.എ.പി.സി) ആല്‍ഫ പാലിയേറ്റിവ് കെയറും ചേര്‍ന്ന് സംസ്ഥാനത്തെ സ്കൂള്‍ - കോളജ് വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന പാലിയേറ്റിവ് കെയര്‍ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രക്ഷാധികാരി ഡോ. കെ.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗവേണിങ് കൗണ്‍സില്‍ അംഗം കെ.എ. കദീജാബി, എസ്.എ.പി.സി ബോര്‍ഡ് അംഗം ഡോ. ടി.പി. ജമീല, പ്രഫ. പി.ഐ. വിന്‍സന്‍, ബോര്‍ഡ് മെംബര്‍ അഡ്വ. സിമ്മി, തൃശൂര്‍ ലിങ്ക് സെന്റര്‍ സെക്രട്ടറി തോമസ് തോലത്ത് എന്നിവര്‍ സംസാരിച്ചു. ആല്‍ഫ പാലിയേറ്റിവ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, കാലിക്കറ്റ് സര്‍വകലാശാല നാഷനല്‍ സര്‍വിസ് സ്‌കീം പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, എസ്.എ.പി.സി ചീഫ് പ്രോജക്ട് കോ ഓഡിനേറ്റര്‍ വീനസ് തെക്കല, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ചീഫ് ഫിസിയോ തെറപ്പിസ്റ്റ് എം.എം. സുര്‍ജിത് എന്നിവര്‍ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സിനിമ താരങ്ങളായ ടി.ജി. രവി, സുനില്‍ സുഗത, സാഹിത്യ-സിനിമ-നാടക പ്രവർത്തകരായ പ്രഫ. വി.ജി. തമ്പി, പ്രഫ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ക്ലബ് എഫ്.എം പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത് എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: tr ishwarya ips speach സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റിവ് കെയറും ആല്‍ഫ പാലിയേറ്റിവ് കെയറും ചേര്‍ന്ന് വിദ്യാർഥികള്‍ക്കായി തൃശൂരില്‍ സംഘടിപ്പിച്ച ഏകദിന പാലിയേറ്റിവ് കെയര്‍ ശില്‍പശാല ജില്ല പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.