-ജാലകം- മികച്ച കോളജ്​ അധ്യാപകർക്ക്​ അവാർഡ്​

തൃശൂർ: തൃശൂർ സെന്‍റ്​ തോമസ്​ കോളജിലെ ഇംഗ്ലീഷ്​ വിഭാഗം മേധാവിയും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രഫ. എം. മുരളീധരന്‍റെ സ്മരണക്ക്​ മികച്ച കോളജ്​ അധ്യാപർക്ക്​ ഏർപ്പെടുത്തിയ 2021-22ലെ അവാർഡിന്​ അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമാണ്​ അവാർഡ്​. സംസ്ഥാനത്തെ സർക്കാർ-എയ്​ഡഡ്​ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകളി​ലെ അധ്യാപകർക്കാണ്​ അവാർഡ്​ നൽകുന്നത്​. തങ്ങളുടെ വിഷയത്തിലുള്ള പാണ്ഡിത്യം, അധ്യാപക മികവ്​, സ്ഥാപനത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ എന്നിവയാണ്​ മാനദണ്ഡം. സ്വയ​മോ മറ്റുള്ളവർ വഴിയോ നാമനിർദേശം ചെയ്യാം. ഇക്കഴിഞ്ഞ ജനുവരി ഒന്നിന്​ 50 വയസ്സ്​​ കവിയരുത്​. സേവനം സംബന്ധിച്ച്​ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, വയസ്സ്​​ തെളിയിക്കുന്ന രേഖ, അവാർഡിനായുള്ള രേഖകൾ എന്നിവ സഹിതം മേയ്​ 31നകം അപേക്ഷ ലഭിക്കണം. വിലാസം: സെക്രട്ടറി, പ്രഫ. എം. മുരളീധരൻ ഫൗണ്ടേഷൻ, മിണാലൂർ-പി.ഒ, തൃശൂർ-680 581. ഫോൺ: 9447185537.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.