വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ഇന്ന്​

ചാലക്കുടി: അഖില കേരള പൗരസ്ത്യ ഭാഷ അധ്യാപക സംഘടന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ശനിയാഴ്ച രാവിലെ 9.30ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്‍റ്​ സി. നാരായണൻ അധ്യക്ഷത വഹിക്കും. 1.30ന് യാത്രയയപ്പ് സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യാതിഥിയാകും. കലാജാഥക്ക് സ്വീകരണം ചാലക്കുടി: കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം കലാജാഥക്ക് ചാലക്കുടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്​ സ്വീകരണം നൽകി. കലാഭവൻ മണി പാർക്കിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ സുബി ഷാജി അധ്യക്ഷത വഹിച്ചു. സിന്ധു ലോജു, നിത പോൾ, റോസി ലാസർ, സജിത, ജോമോൾ ബാബു, ഷീബ ഷൈജു, സിന്ധു ജയരാജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.