ക്രസന്‍റ്​ ബാസ്‌കറ്റ് ബാള്‍: രാജഗിരി സ്‌കൂൾ ജേതാക്കൾ

ക്രസന്‍റ്​ ബാസ്‌കറ്റ് ബാള്‍: രാജഗിരി സ്കൂൾ ജേതാക്കൾ ചാലക്കുടി: ക്രസന്‍റ്​ പബ്ലിക് സ്കൂളില്‍ നടന്ന ഇന്‍റര്‍ സി.ബി.എസ്.ഇ സ്കൂൾസ്​ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂള്‍ ജേതാക്കളായി. ഫൈനലില്‍ ആതിഥേയരായ ക്രസന്‍റ്​ സ്കൂളിനെയാണ് തോൽപ്പിച്ചത്. കേരള ബാസ്‌കറ്റ് ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ പി.ജെ. സണ്ണി സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കോലഞ്ചേരി, ക്രസന്‍റ്​ എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി അഡ്വ. പി.കെ. സിദ്ദീഖ്​, സ്റ്റാഫ് സെക്രട്ടറി ഫിന്‍സി ജെഫി എന്നിവര്‍ സംസാരിച്ചു. TC MChdy - 4 ചാലക്കുടി ക്രസന്റ് പബ്ലിക്​ സ്കൂളില്‍ നടന്ന ഇന്റര്‍ സി.ബി.സി.ഇ സ്കൂള്‍സ് ബാസ്‌കറ്റ്‌ ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിന് കേരള ബാസ്‌കറ്റ് ബാള്‍ അസോ. പ്രസിഡന്റ് പി.ജെ. സണ്ണി ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.