ആംബുലൻസ്​ ഡ്രൈവർ നിയമനം

ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിലെ എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കും. എട്ടാം ക്ലാസ് വിദ്യാഭ്യാസവും ലൈസൻസും ബാഡ്ജും ഉള്ളവരും 18നും 35നും ഇടയിൽ പ്രായമുള്ളവരുമായ ചാലക്കുടി ബ്ലോക്ക് പരിധിയിലെ സ്ഥിരം താമസക്കാർക്ക് അപേക്ഷിക്കാം. 24 മണിക്കൂർ സേവനത്തിന്​ തയാറുള്ളവർ മാർച്ച് 22ന് വൈകീട്ട് അഞ്ച്​ വരെ സെക്രട്ടറി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, ചാലക്കുടി, പി.ഒ 680307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0480 -2701446 നമ്പറിൽ ബന്ധപ്പെടാം. 'കുഞ്ഞാലിപ്പാറ വിനോദസഞ്ചാര കേന്ദ്രമാക്കണം' കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറ പ്രദേശം ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ മൂന്നുമുറി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉമ്മുകുല്‍സു ഉദ്ഘാടനം ചെയ്തു. ശിവരാമന്‍ കടുപ്പശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. അസി. ലോക്കല്‍ സെക്രട്ടറി സി.വി. മൊയ്തു, റോയ് കല്ലമ്പി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി റോയ് കല്ലമ്പിയെയും അസി. ബ്രാഞ്ച് സെക്രട്ടറിയായി ശിവരാമന്‍ കടുപ്പശ്ശേരിക്കാരനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.