തൃശൂർ: ബസ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട് തീരുമാനമില്ലാത്തതിലും ബജറ്റിൽ പരാമർശമില്ലാത്തതിലും പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. സമര പരിപാടികൾ തീരുമാനിക്കാൻ ബസുടമ സംഘടനകളുടെ അടിയന്തര യോഗം ശനിയാഴ്ച രാവിലെ തൃശൂരിൽ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ആസ്ഥാനത്ത് ചേരും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ സമരം ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും. സമര പരിപാടികളെ കുറിച്ച് യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.