കരിപ്പൂർ: സമദാനി ജോ. സെക്രട്ടറിയെ കണ്ടു

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഇനിയും വൈകരുതെന്നാവശ്യപ്പെട്ട് വിമാനത്താവള ഉപദേശകസമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി വ്യോമയാന ജോയന്‍റ്​ സെക്രട്ടറി സത്യേന്ദ്രകുമാർ മിശ്രയെ കണ്ട്​ ചർച്ച നടത്തി. വിദധസമിതിയുടെ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ വൈകാതെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് സത്യേന്ദ്രകുമാർ മിശ്ര പറഞ്ഞുവെന്ന്​ സമദാനി അറിയിച്ചു. വിഷയത്തിന്‍റെ ഗൗരവത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും വൈകാതെ തീരുമാനത്തിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞുവെന്നും സമദാനി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.